HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവി: സംവരണക്രമം മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

  
backup
December 15 2020 | 03:12 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a7%e0%b5%8d


തെരഞ്ഞെടുപ്പ്
തുടങ്ങിയതിനു ശേഷമുള്ള ഇടപെടല്‍ ശരിയായില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷപദവികളിലെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും തീരുമാനം ശരിവച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാരുമാണ് സിംഗിള്‍ ബഞ്ച് വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചത്. തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷപദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംവരണം നിശ്ചയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍ അടുത്ത തവണ മുതല്‍ നേരത്തെ വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് തുടങ്ങിയതിനു ശേഷമുള്ള ഇടപെടല്‍ ശരിയായില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന തുടര്‍ച്ചയായി സംവരണമെന്ന ആരോപണം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമാകുന്നതിനെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായില്‍ പി. മൂത്തേടമാണ് സിംഗിള്‍ ബഞ്ചില്‍ ഹരജി സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago