സുഖോയ്-30ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കൊല്‍ക്കത്ത: കാണാതായ വ്യോമസേനാ വിമാനം സുഖോയ്-30ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയിലെ ഉള്‍ക്കാടുകളില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അതേസമയം, മലയാളി ഉള്‍പ്പെടെയുള്ള രണ്ട് പൈലറ്റുമാരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.അപകടകാരണം കണ്ടെത്താനായി വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. റഡാര്‍ ബന്ധം നഷ്ടമായ തേസ്പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നതായി വ്യോമസേനാ വക്താവ് അനുപം ബാനര്‍ജി വ്യക്തമാക്കി. കോഴിക്കോട് സ്വദേശ് അച്ചുദേവ് ആണ് വിമാനത്തിലുണ്ടായിരുന്ന മലയാളി. ചൊവാഴ്ച്ച രാവിലെ 10.30ന് തേസ്പൂരിലെ സാലോനിബാരി വ്യോമസേനാ താവളത്തില്‍നിന്ന് പതിവ് പരീക്ഷണ പറക്കല്‍ ആരംഭിച്ച വിമാനം 11.10ന് റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് സുഖോയ് വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലിയുള്ള ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്. വ്യോമസേനയില്‍ ഈ വിമാനങ്ങള്‍ കൊണ്ടുവന്നതിനു ശേഷം ഇതുവരെ ഏഴെണ്ണം തകര്‍ന്നിട്ടുണ്ട്. തേസ്പൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രണ്ടാമത്തെ വിമാനമാണ് തകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."