എ.ടി.എസ്.പി പദ്ധതി വൈകുന്നു; കലക്ടര്‍ക്ക് പരാതി നല്കി
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ എ.ടി.എസ്.പി വൈകുന്നതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ വല്ലപ്പുഴ കോളനി വാസികള്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്കി. നഗരസഭയിലെ വിവിധ കോളനികളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് ഏഴ് കോടിയാണ് അനുവദിച്ചത്.
വീട്, കുടിവെള്ളം, ശൗചാലയം, കോണ്‍ക്രിറ്റ് പാത്ത് വേ, ചുറ്റുമതില്‍ തുടങ്ങിയവ നിര്‍മിക്കുന്ന മാതൃക പദ്ധതിയാണ് ഇതിലൂടെ വിഭാവന ചെയ്യുന്നത്. പ്രവര്‍ത്തി ടെന്‍ഡര്‍ ആയെങ്കിലും പ്രവര്‍ത്തി നേരിട്ട് ചെയ്യാമെന്ന് ചില കുടുംബങ്ങള്‍ അറിയിച്ചതോടെ ഇതിന്റെ അനുമതിക്കായി സര്‍ക്കാരിലേക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ വല്ലപ്പുഴ കോളനിയിലെ വീട്, കക്കൂസ് നിര്‍മാണങ്ങള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്നം തീര്‍ത്ത് പ്രവര്‍ത്തി ഉടന്‍ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷന് കൗണ്‍സിലര്‍ പി.എം.ബഷിറിന്റെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ കലക്ടറെ കണ്ടത്. പരാതി പരിഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."