'പഞ്ചാബ് സിംഹം' കെ.പി.എസ് സിങ് ഗില്‍ അന്തരിച്ചു
ചണ്ഡിഗഢ്: 'പഞ്ചാബ് സിംഹം' എന്ന പേരിലറിയപ്പെടുന്ന മുന്‍ പഞ്ചാബ് ഡി.ജി.പി കന്‍വാര്‍ പാല്‍ സിങ് ഗില്‍(കെ.പി.എസ് സിങ് ഗില്‍) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 82 വയസായിരുന്നു.
വൃക്ക തകര്‍ന്നതും മറ്റ് ഹൃദ്രോഗങ്ങളും കാരണം ഏതാനും നാളുകളായി അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരാവയവങ്ങളിലുള്ള വീക്കത്തില്‍നിന്നു കരകയറി വരികയുമായിരുന്നു.
രണ്ട് തവണ പഞ്ചാബ് ഡി.ജി.പിയായ ഗില്‍ സംസ്ഥാനത്തുനിന്നു ഖലിസ്ഥാന്‍ തീവ്രവാദം തുടച്ചുനീക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്. 1998ല്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് സിഖ് ഭീകരരെ ഒഴിപ്പിക്കാനായി ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ തുടക്കമിട്ട 'ഓപറേഷന്‍ ബ്ലാക്ക് തണ്ടറി'ന് നേതൃത്വം നല്‍കി.
പൊലിസ് മേധാവിയുടെ പദവിയില്‍ നിര്‍വഹിച്ച ധീര ഇടപെടലുകളെ തുടര്‍ന്ന് 'സൂപ്പര്‍ കോപ്പ് ', 'പഞ്ചാബ് സിംഹം' എന്നീ പേരുകളിലാണ് അദ്ദേഹം സംസ്ഥാനത്ത് അറിയപ്പെടുന്നത്. 1988 മുതല്‍ 1990 വരെയും 1991 മുതല്‍ 1995ല്‍ ഐ.പി.എസില്‍നിന്നു വിരമിക്കുന്നതു വരെയും പഞ്ചാബ് ഡി.ജി.പിയായി സേവനമനുഷ്ഠിച്ചു. ചത്തിസ്ഗഢ് സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."