ഇ.വി.എം: വെല്ലുവിളി ഏറ്റെടുത്തത് എന്‍.സി.പിയും സി.പി.എമ്മും മാത്രം
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ ഹാക്ക് ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുത്തത് എന്‍.സി.പി യും സി.പി.എമ്മും മാത്രം. ഇ.വി.എമ്മില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് തെര. കമ്മിഷന്‍ തീരുമാനിച്ച ഹാക്‌തോണില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയായിരുന്നു ഇതിനുള്ള അവസാന സമയമായി കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നത്.
ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് സമയത്തിനു മുന്‍പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി അവസാന നിമിഷം രജിസ്റ്റര്‍ ചെയ്യാനെത്തിയിരുന്നെങ്കിലും 39 മിനിറ്റ് വൈകിയയതിനാല്‍ കമ്മിഷന്‍ അപേക്ഷ തള്ളിക്കളഞ്ഞു.
നേരത്തെ നിശ്ചയിച്ചിരുന്ന നിയമങ്ങള്‍ കമ്മിഷന്‍ മാറ്റിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഹാക്‌തോണില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇ.വി.എം മദര്‍ബോര്‍ഡ് മാറ്റാന്‍ ഹാക്കിങ്ങില്‍ പങ്കെടുക്കുന്നവരെ അനുവദിക്കില്ലെന്ന് കമ്മിഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുകക്ഷികളും വെല്ലുവിളി തള്ളിക്കളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."