വര്‍ഗീയ പരാമര്‍ശം: ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന ഉപാധിയോടെ യുവതിക്ക് ജാമ്യം
റാഞ്ചി: ന്യൂനപക്ഷ സമുദായത്തിനു നേരെ സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ യുവതിക്ക് ഖുര്‍ആനിന്റെ അഞ്ച് പകര്‍പ്പുകള്‍ നഗരത്തിലെ പ്രത്യേക സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന വ്യവസ്ഥയില്‍ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. റാഞ്ചിയിലെ റിച്ചഭര്തിയാണ് (19) ഖുര്‍ആന്‍ സംഭാവന ചെയ്യേണ്ടത്.
ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് പൊലിസ് അധികാരികളുടെ സാന്നിധ്യത്തില്‍ പ്രാദേശിക അഞ്ജുമാന്‍ കമ്മിറ്റിക്കും നാല് പകര്‍പ്പുകള്‍ നഗരത്തിലെ വിവിധ ലൈബ്രറികള്‍ക്കും നല്കാന് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മനീഷ് കുമാറാണ് നിര്‍ദേശിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ സംഭാവന നല്‍കിയതിന്റെ രസീത് ഹാജരാക്കുവാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധിയെ സ്വാഗതം ചെയ്തതായി അഞ്ജുമാന്‍ കമ്മിറ്റി അംഗം എം.ഡി ജമില്‍ ഖാന് പറഞ്ഞു.
ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് പറഞ്ഞ്
അഞ്ജുമാന്‍ കമ്മിറ്റി പിത്തോറ പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയെതിനെ തുടര്‍ന്നാണ് ജൂലൈ 12ന് പ്രാദേശിക കോളജിലെ ബി.കോം വിദ്യാര്‍ഥിനിയായ റിച്ചഭര്തിയെ അറസ്റ്റ് ചെയ്തത്.
ഖുര്‍ആന്‍ കമ്മിറ്റിക്ക് സംഭാവന ചെയ്യുമ്പോള്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാന്‍ ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."