കാംപസുകളില്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം: കാനം
കണ്ണൂര്‍: എല്ലാ കാംപസുകളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നാണു തങ്ങളുടെ നിലപാടെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയാണെങ്കില്‍ എം.ജി കോളജ് ഉള്‍പ്പെടെ മറ്റു ചില കാംപസുകളില്‍ എ.ബി.വി.പിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കാംപസുകള്‍ സര്‍ഗ സംവാദത്തിന്റെ കേന്ദ്രങ്ങളാകണം. ജനാധിപത്യരീതിയില്‍ പരസ്പരം മത്സരിച്ചാണു വിജയിക്കുകയോ ആരുടെ നിലപാടാണു ശരിയെന്നു തീരുമാനിക്കുകയോ ചെയ്യേണ്ടത്. എ.ഐ.എസ്.എഫിനു പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ ജനാധിപത്യം പൂര്‍ണമായെന്ന് അഭിപ്രായമില്ല. എല്ലാ സംഘടനകളും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാകേണ്ടത്. പി.എസ്.സി വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങള്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ മറ്റു ചില കാര്യങ്ങളാണു യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."