എന്‍.ആര്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: കെ. സുധാകരന്‍
കണ്ണൂര്‍: രാഷ്ട്രീയ ജീവിതത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുരംഗത്തുള്ളവര്‍ക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണ് എന്‍. രാമകൃഷ്ണനെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍.
മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ഡി.സി.സി നടത്തിയ പുഷ്പാര്‍ച്ചനയും തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എളിയവനായി കടന്നുവന്ന് കോണ്‍ഗ്രസില്‍ ഉന്നത സ്ഥാനത്തെത്തിയ രാമകൃഷ്ണന്‍ സാധാരണക്കാരായ ആളുകള്‍ക്കും കോണ്‍ഗ്രസില്‍ ഉന്നതമായ സ്ഥാനത്ത് എത്തിച്ചേരാമെന്ന സന്ദേശമാണ് നല്‍കിയത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു രാമകൃഷ്ണനെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലഘട്ടം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സുധാകരന്‍ പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, പ്രൊഫ. എ.ഡി മുസ്തഫ, സി.വി സന്തോഷ്, എന്‍. രാമകൃഷ്ണന്‍ സംസാരിച്ചു. എം. നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി മുരളി, ചന്ദ്രന്‍ തില്ലങ്കേരി, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, എന്‍.പി ശ്രീധരന്‍, റിജില്‍ മാക്കുറ്റി, റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂര്‍, ജോഷി കണ്ടത്തില്‍, പി. മുഹമ്മദ് ഷമ്മാസ്, എന്‍. രാമകൃഷ്ണന്റെ ഭാര്യ ജയലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."