വ്രതാനുഷ്ഠാനം ഇനി ഹരിതം: റമദാന്‍ നോമ്പുകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍
കാക്കനാട്: റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും ഇനി ഹരിത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രകൃതി സൗഹൃദമായി നടത്താന്‍ തീരുമാനം.
ജില്ല ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ എ.ഡി.എം എം.പി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മുസ്്‌ലം മതസംഘടനകളുടെയും സമുദായപ്രമുഖരുടെയും യോഗത്തിലാണു തീരുമാനം. ഈ നോമ്പുകാലം മുതല്‍ റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും പ്ലാസ്റ്റിക്‌പേപ്പര്‍ നിര്‍മിത ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദമായി സംഘടിപ്പിക്കും.
റമദാന്‍ നോമ്പിന്റെ 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ പള്ളികളും പരിസരവും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ നിറഞ്ഞിരിക്കും. ഇതു പരിസരവും ജലസ്രോതസുകളും മലിനമാക്കും. കൂടാതെ ഇത്തരം വസ്തുക്കള്‍ കത്തിക്കുന്നതു മാരക രോഗങ്ങള്‍ക്കും വഴിവെക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും ഇതു കാരണമാകും.
ഈ സാഹചര്യത്തിലാണു ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നോമ്പുകാലം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചത്. പോഷക സംഘടനകളിലും മഹല്ലുകളിലും ജമാഅത്ത് കമ്മിറ്റികളിലും ഈ സന്ദേശം പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു.
നോമ്പു തുറയ്ക്ക് സ്റ്റീല്‍ചില്ല്‌സെറാമിക് പാത്രങ്ങള്‍ സജ്ജീകരിക്കുക, ഇത്തരം പാത്രങ്ങള്‍ വിശ്വാസികളില്‍ നിന്നോ സ്‌പോണ്‍സര്‍മാരില്‍ നിന്നോ വാങ്ങി സൂക്ഷിക്കുക, പഴവര്‍ഗങ്ങളും ലഘുഭക്ഷണങ്ങളും ചെറുപാത്രങ്ങളിലും കിണ്ണങ്ങളിലും വിളമ്പുക, ഭക്ഷണ ശേഷം സ്വയം പാത്രി കഴുകി വെക്കുക, പള്ളികളുടെ ഓഡിറ്റോറിയങ്ങളില്‍ ഇത്തരം പാത്രങ്ങള്‍ സജ്ജീകരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുകയും ചെയ്യുക, ഖുത്തുബ പ്രസംഗങ്ങളില്‍ പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, ഭക്ഷണം വാങ്ങാനെത്തുന്നവര്‍ സ്വന്തം പാത്രം കൊണ്ടുവരിക, കുപ്പിവെള്ളം കര്‍ശനമായി നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.
ഇഫ്താര്‍ സംഗമങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തുമ്പോള്‍ ആ വിവരം ജില്ല കലക്ടറെയോ ശുചിത്വ മിഷനെയോ അറിയിച്ചാല്‍ ജില്ല കലക്ടറുടെ പ്രത്യേക പ്രശസ്തി പത്രം നല്‍കുന്നതായിരിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ സിജു തോമസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."