ബംഗാളില്‍ വീണ്ടും തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം
കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം. കൊല്‍ക്കത്തയില്‍ നിന്ന് 80 കി. മീറ്റര്‍ വടക്കുമാറി ബോണ്ഗാവോണ് മുനിസിപ്പാലിറ്റിയിലാണ് ഇന്നലെ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.
മുനിസിപ്പാലിറ്റിയില്‍ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്.
മുനിസിപ്പാലിറ്റി ഭരണം തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു. 22 അംഗ കൗണ്‍സിലില്‍ തൃണൂലിന് 19 അംഗങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ മാസം 12 അംഗങ്ങള്‍ ബി.ജെ.പിയിലേക്ക് കൂറുമാറി. ഇതേതുടര്‍ന്നാണ് ഇവിടെ വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്.
അതിനിടയില്‍ താന്‍ കൂറുമാറാത്തതില് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വനിതാ അംഗം ആരോപിച്ചു.
ഇന്നലെ ഉച്ചക്കു ശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പിന് സമയം അനുവദിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മുനിസിപ്പാലിറ്റിക്ക് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി. ഇതിനിടയിലാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും സംഘര്‍ഷം തുടങ്ങിയത്. സുരക്ഷയൊരുക്കിയ പൊലിസിനുനേരെ ബി.ജെ.പി ബോംബെറിഞ്ഞതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി.
ഇതിനിടയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ജയിച്ചതായി ഇരുപാര്‍ട്ടികളും അവകാശപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."