നഗരസഭ സംരംഭങ്ങളുടെ ഉദ്ഘാടനം ഇന്ന്
പെരുമ്പാവൂര്‍: നഗരസഭ നാല് വ്യത്യസ്ഥ മേഖലകളില്‍ ആരംഭിച്ച പുതിയ സംരഭങ്ങളുടെ സംയുക്ത ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. നഗരസഭ ആരംഭിച്ച പകല്‍ വീട്, നൈറ്റ് ഷെല്‍ട്ടര്‍, വിജ്ഞാന്‍ വാടി, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വ്വഹിക്കും. വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും മാനസീക ഉല്ലാസത്തിനുമായി പകല്‍ സമയം ചിലവിടുന്നതിനായാണ് പകല്‍ വീട് പദ്ധതി കാരാട്ടുപള്ളിക്കരയില്‍ ആരംഭിച്ചിരിക്കുന്നത്.
പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്റ്റാന്റിനോട് ചേര്‍ന്ന് നൈറ്റ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത് വഴി നഗരത്തില്‍ രാത്രിയില്‍ വൈകിയെത്തുന്ന യാത്രികര്‍ക്ക് സുരക്ഷിതമായി രാത്രി സമയം ചിലവഴിക്കാന്‍ സാധിക്കും. കൂടാതെ പ്രദേശവാസികളുടെ വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി പ്രീ-മെട്രിക്ക് ഹോസ്റ്റലിനോട് ചേര്‍ന്ന് വിജ്ഞാന്‍വാടിയും നഗരപ്രദേശത്തെ പ്ലാസ്റ്റിക്ക്, ഇ-വേസ്റ്റ് എന്നിവയ്‌ക്കൊരു ശേഖരണ കേന്ദ്രം എന്ന നിലയില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് സമീപം പ്രവര്‍ത്തനമാരംഭിക്കുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."