പരമ്പരാഗത മേഖലയില്‍ തൊഴിലാളികളെ കിട്ടുന്നില്ല: കെ .വി.തോമസ് എം.പി
മട്ടാഞ്ചേരി: വിദ്യഭ്യാസ മേഖലയില്‍ സംസ്ഥാനം വികസന നേട്ടം കൈവരിച്ചപ്പോള്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥയാണുണ്ടായതെന്ന് പാര്‍ലമെന്റംഗം കെ.വി.തോമസ് അഭിപ്രായപ്പെട്ടു. ജില്ലാ എംപ്ലോയ്മെന്റിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ കൊച്ചിന് കോളജില്‍ സംഘടിപ്പിച്ച ലക്ഷ്യ 2017 തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..
എല്ലാ രക്ഷിതാക്കളും മക്കളെ ഡോക്ടറും എന്ജിനീയമാക്കുവാന് താല്‍പ്പര്യപ്പെട്ടപ്പോള്‍ പരമ്പരാഗതമായ തൊഴിലിനു പോലും ഇതര സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഓരോ തൊഴിലിനും അതിന്റെതായ മാന്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.ജെ. മാക്സി എം.എല്‍.എ അധ്യക്ഷനായി. റീജനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ സി.രാജു ഡേവിഡ് പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ ജയന്തി പ്രേംനാഥ് ,ആന്റണി ഫ്രാന്‍സിസ്, കോളജ് പ്രിന്‍സിപ്പാള്‍ ഡോ: അനീറ്റ ഫിലിപ്പ് ,സുഭാഷ് രവി, ജില്ലാ എംപ്ലോയിമെന്റ് കെ.വി.ശോഭികുട്ടി, കെ.വിജയന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."