HOME
DETAILS
MAL
പഠനോപകരണ വിതരണം നടത്തി
backup
May 26 2017 | 23:05 PM
അരൂര്‍: അരൂര്‍ എഴുപുന്ന ഉള്‍നാടന്‍ മത്സ്യ തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ ബാലവേദി പ്രവര്‍ത്തക സംഗമവും പഠനോപകരണ വിതരണവും നടത്തി. സംഘം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സമ്മേളനം മുന്‍ എം.പി. ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.കെ.തങ്കപ്പന് മാസ്റ്റര്‍ അദ്യക്ഷനായിരുന്നു. സംഘത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബാലവേദി അംഗങ്ങള്‍ക്കും സംഘത്തിന്റെ അധീനതയില്‍ ലേല മത്സ്യവിപണനം നടത്തുന്ന അംഗങ്ങളുടെ മക്കള്‍ക്കുമാണ് പഠനോപകരണങ്ങള്‍ വിതരണം നടത്തിയത്. മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.ടി.ജോസഫ്,മത്സ്യഫെഡ് അസി. മാനേജര്‍ രമാ.ആര്.മേനോന്,സി.പി.ഐ.അരൂര്‍ മണ്ഡലം സെക്രട്ടറി ടി.പി.സതീശന്,സെക്രട്ടറി കെ.പി.മോഹനന്‍എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."