HOME
DETAILS

ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ല; ജൂണ്‍ മാസത്തെ ശമ്പള ബില്‍ മാറാനാകാതെ ട്രഷറികളില്‍ കിടക്കുന്നു

  
backup
July 16 2019 | 20:07 PM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0-3

 


നിലമ്പൂര്‍: ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് എയ്ഡഡ് സ്ഥാപനങ്ങളുടെ ജൂണ്‍ മാസത്തെ ബില്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നു.
ട്രഷറികളില്‍ സമര്‍പ്പിച്ച മാറാനാകാത്ത ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചറോടു കൂടി വീണ്ടും സ്പാര്‍ക്കില്‍ തയാറാക്കി സമര്‍പ്പിക്കാനാണ് നിര്‍ദേശം.
എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പള ബില്ലുകളില്‍ സ്‌കൂളുകളുടേത് എ.ഇ.ഒമാരും, കോളജുകളിലേത് ഡെപ്യൂട്ടി ഡയരക്ടര്‍മാരും കൗണ്ടര്‍ സൈന്‍ ചെയ്തശേഷമാണ് ട്രഷറികളിലെത്തിക്കുക.
ഇതുപ്രകാരം ഓരോ മാസവും അവസാനം സ്ഥാപനങ്ങള്‍ സ്പാര്‍ക്കില്‍ ബില്ലുകള്‍ തയാറാക്കി അതത് ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ ഓഫിസിലേക്ക് പരിശോധനക്കായി എത്തിക്കും. പരിശോധന പൂര്‍ത്തിയാക്കി ഇവ തിരിച്ചെത്തുമ്പോഴേക്കും 10ാം തിയതി കഴിയും. ഇത്തരത്തില്‍ ജൂണില്‍ ബില്ലുകള്‍ പരിശോധനക്ക് മേല്‍ ഓഫിസുകളില്‍ സമര്‍പ്പിച്ച സ്ഥാപനങ്ങളാണ് വെട്ടിലായത്. ബില്ലുകള്‍ റദ്ദാക്കി ഡിജിറ്റല്‍ സിഗ്‌നേച്ചറോടുകൂടി വീണ്ടും ട്രഷറികളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സ്പാര്‍ക്കില്‍ തയാറാക്കിയ ബില്ലുകള്‍ വീണ്ടും ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ എത്തിച്ച് കൗണ്ടര്‍ സൈന്‍ ചെയ്യേണ്ടിയും വരും. ജൂണ്‍ മാസത്തെ ശമ്പളം വൈകുന്നതോടെ ജൂലൈ മാസത്തെ ബില്ലിനെയും ബാധിക്കും.
ജൂലൈ 10 മുതല്‍ ട്രഷറികളില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാണെന്ന് കാണിച്ച് ജൂണ്‍ 24നാണ് സംസ്ഥാന ധനകാര്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നത്.
അപ്പോഴേക്കും സ്പാര്‍ക്കില്‍ തയാറാക്കിയ ജൂണ്‍ മാസത്തെ ശമ്പള ബില്ലുകള്‍ കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ ഓഫിസുകളിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു. ജില്ലാ ട്രഷറികള്‍ വഴി അപേക്ഷ നല്‍കിയാല്‍ സൗജന്യമായി ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലഭിക്കുമെന്നും അറിയിപ്പുണ്ടായതിനെത്തുടര്‍ന്ന് ജില്ലാ ട്രഷറികളില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇതുവരെയും ഇവ ലഭിച്ചിട്ടില്ല.
അതേസമയം ചിലര്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചതിനാല്‍ ഒരു ദിവസം കൊണ്ട് തന്നെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
വന്‍തുക ഈടാക്കിയാണ് ചില സ്വകാര്യ ഏജന്‍സികള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എടുത്തുകൊടുക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇതിനെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തന്നെ ട്രഷറികള്‍ മുഖേന ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എടുക്കാന്‍ അവസരമൊരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago