കീരിക്കാട് മസ്ജിദില്‍ നോമ്പുതുറ ഗ്രീന്‍ പ്രോട്ടോകോളില്‍
കായംകുളം: വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുമ്പോള്‍ നോമ്പുതുറകള്‍ ഗ്രീന്‍ പ്രോട്ടോകോളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം ഐക്യജംഗ്ഷന് കീരിക്കാട് ജുമാ മസ്ജിദും തയ്യാറായി.
മനസിനേയും ശരീരത്തേയും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന മാസം നാടിനെയും ശുദ്ധിയാക്കാനാണ് ജമാ അത്ത്കമ്മിറ്റിയുടെ തീരുമാനം. ഹരിത നോമ്പ് തുറക്ക് സൗകര്യമൊരുക്കാന്‍ പള്ളിയുടെ പരിസരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് വിശ്വാസികള്‍ക്കുള്ള ഭക്ഷണം ഒരുക്കിവയ്ക്കുക.
ഇത്തവണ നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ആലപ്പുഴ ജില്ലാ ഭരണകൂടവും മതസംഘടനകളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. നോമ്പ് തുറയിലും ഇഫ്താര്‍ സംഗമങ്ങളിലും പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉണ്ടാവുകയില്ല കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ കഴിഞ്ഞ പതിനാറ് വര്‍ഷമായി കീരിക്കാട് ജുമാ മസ്ജിദില്‍ ഉപയോഗിച്ച് വരുന്നത്. പ്രാര്‍ഥനയ്ക്കും നോമ്പ് തുറക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പള്ളിയില്‍ അറ്റകുറ്റപ്പണികള്‍ എല്ലാം നടത്തി കഴിഞ്ഞു.
പഴയ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ കഴുകി വൃത്തിയാക്കിയും പുതിയവ വാങ്ങിയും വീടിന് അകവും പുറവും പെയിന്റ് ചെയ്ത് ഭംഗികൂട്ടുന്ന തിരക്കിലാണ് വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."