കൊച്ചി കോര്‍പറേഷന്‍; ആരു ഭരിക്കുമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും
കൊച്ചി: അവസാന ഫലവും പുറത്ത് വന്നതോടെ കൊച്ചി കോര്‍പറേഷന്‍ ആരുഭരിക്കണമെന്ന് തീരുമാനിക്കുക സ്വതന്ത്രരായി വിജയിച്ചവര്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇടത് പക്ഷം നില മെച്ചപ്പെടുത്തി ആകെയുള്ള 74 സീറ്റുകളിള്‍ 34 സീറ്റ് നേടി ഏറ്റവുംവലിയ കക്ഷിയായി. 31 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. അഞ്ച് സീറ്റുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബാക്കി നാല് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഇതോടെ കോര്‍പറേഷന്‍ ആര് ഭരിക്കുമെന്നത് സ്വതന്ത്രര്‍ തീരുമാനിക്കുന്ന അവസ്ഥയിലാണ്.
നിലവില്‍ വിജയിച്ച അഞ്ച് എന്‍.ഡി.എ കൗണ്‍സിലര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ ഭരണത്തില്‍ എത്തുന്നതിന് കുറഞ്ഞത് 35 സീറ്റുകള്‍ വേണം. ഒരു സ്വതന്ത്രന്റെ പിന്‍തുണ ലഭിച്ചാല്‍ എല്‍.ഡി.എഫിന് ഭരണത്തില്‍ എത്താന്‍ സാധിക്കും. എന്നാല്‍ സ്വതന്ത്രര്‍ നാലുപേരെയും ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ യു.ഡി.എഫിന് ഭരണത്തുടര്‍ച്ച എന്ന് സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കു.
സ്വതന്ത്രരായി വിജയിച്ചവരില്‍ രണ്ട് പേര്‍ യു.ഡി.എഫ് വിമതരും ഒരാള്‍ എല്‍.ഡി.എഫ് വിമതനുമാണ്. മുസ്ലീം ലീഗ് വിമതനായി രണ്ടാം ഡിവിഷന്‍ കല്‍ത്തിയില്‍ നിന്ന് മത്സരിച്ച ടി.കെ അഷറഫ്, കോണ്‍ഗ്രസ് വിമതനായി ഡിവിഷന്‍ എട്ട് പനയപ്പള്ളിയില്‍നിന്ന് മത്സരിച്ച് സനില്‍മോന്‍ ജെ എന്നിവരാണ് യു.ഡി.എഫ് വിമതരായി വിജയിച്ചത്. ഡിവിഷന്‍ 22 മുണ്ടംവേലിയില്‍നിന്ന് എല്‍.ഡി.എഫ് വിമതയായി മത്സരിച്ച് മേരി കലിസ്റ്റ പ്രകാശനാണ് വിജയിച്ചത്.
ഭരണത്തുടര്‍ച്ച് പ്രതീക്ഷിച്ച് ഇറങ്ങിയ യു.ഡി.എഫിന് തിരിച്ചടിയായത് വിമതരാണ്. ഇതോടൊപ്പം വി ഫോര്‍ കൊച്ചി സ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ടുകളും യു.ഡി.എഫിന് ക്ഷീണമുണ്ടാക്കി. പാലരിവട്ടത്ത് വി ഫോര്‍ കൊച്ചി സ്ഥാനാര്‍ഥി യു.ഡി.എഫിനെ പിന്‍തള്ളി രണ്ടാമതെത്തി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഡിവിഷനായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."