'ഇത് ജനങ്ങളുടെ വിജയം': യു.ഡി.എഫ് അപ്രസക്തമാകുന്നു,വര്‍ഗീയ കുത്തിതിരിപ്പുകള്‍ക്ക് ഇടമില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കൈവരിച്ച വിജയം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വോട്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് അപ്രസക്തമാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ അവകാശ വാദങ്ങളും തകര്‍ന്നടിഞ്ഞിരിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്കും കുത്തിതിരിപ്പുകള്‍ക്കും ഇടമില്ല എന്നതാണ് മനസിലാക്കേണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം കൈവരിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ട്.കോര്‍പറേഷനില്‍ ആറിടത്ത് അഞ്ച് ഇടത്ത് എല്‍.ഡി.എഫ് മികച്ച മുന്നേറ്റമാണ് നേടിയിരിക്കുന്നത്. അതേ സമയം മുനിസിപ്പാലിറ്റികളിലാണ് നേരിയ തോതില്‍ ലീഡ് കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും കാണാന്‍ സാധിച്ചത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി പിന്നോട്ട് പോകുന്ന ചിത്രമായിരുന്നു.എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടി മികച്ച വിജയം നേടുകയാണ് നിലവിലുണ്ടായതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കെതിരേ നിരവധി ദുഷ്പ്രചാരണങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. അതിന് ചിമ മാധ്യമങ്ങളും കൂട്ടുപിടിച്ചു. അത്തരം മാധ്യമങ്ങള്‍ ഇപ്പോള്‍ സ്വയം വിലയിരുത്തലിന് തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയും യു.ഡി.എഫും ചേര്‍ന്ന് അപവാദ പ്രകടനമാണ് നടത്തിയതെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."