HOME
DETAILS

മരണപ്പറമ്പായി സുലവൈസിയ, മരണം 1350 ആയി

  
backup
October 02 2018 | 18:10 PM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b2%e0%b4%b5%e0%b5%88%e0%b4%b8%e0%b4%bf%e0%b4%af

 

ജക്കാര്‍ത്ത: മരണപ്പറമ്പായി ഇന്തോനേഷ്യന്‍ ദ്വീപായ സുലവൈസിയ. ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1350 ആയെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി പറഞ്ഞു. ദുരിത പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ പ്രയാസപ്പെടുകയാണെന്നും ആവശ്യമായ സൗകര്യങ്ങളില്ലെന്നും ഏജന്‍സി പറഞ്ഞു.
റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നതിനാല്‍ ദുരത പ്രദേശങ്ങളില്‍ സാഹയവുമായി എത്തുന്നതിന് തടസമാവുന്നുണ്ട്. നിരവധി പ്രദേശങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യോമ മാര്‍ഗത്തില്‍ സഹായം വിതരണം ചെയ്യുന്നുണ്ട്.അവശ്യ സാധനങ്ങള്‍ക്കായി ജനങ്ങള്‍ കൊള്ള നടത്തുന്നത് തടയാനായി പൊലിസ് രംഗത്തെത്തി.
ഭക്ഷണം, ഇന്ധനം, ജലം എന്നിവയ്ക്കാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. കംപ്യൂട്ടറുകള്‍, പണം എന്നിവ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് നിരവധി പേരെ അറസ്റ്റു ചെയ്‌തെന്ന് നാഷനല്‍ പൊലിസ് തലവന്‍ അരി ഡോണ സുക്മാന്റോ പറഞ്ഞു. ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും ക്രമസമാധാനത്തിന് പ്രധാനമായുംശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലു നഗരത്തില്‍ അവശ്യ സാധനങ്ങള്‍ സ്വീകരിക്കാനും കുടുംബങ്ങളും കണ്ടെത്താനും ആളുകള്‍ ശ്രമിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിവെള്ളം പോലുമില്ലാത്തതിനാല്‍ അവര്‍ നിരാശരാണ്. സാഹയ വിതരണത്തിനിടയില്‍ അതിക്രമണം കാട്ടിയവരെ പിടിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പെട്ടിച്ചു. ആക്രമാസക്തരായ ജനങ്ങള്‍ പൊലിസിന് നേരെ കല്ലെറിഞ്ഞു.
ചര്‍ച്ചിനുള്ളില്‍ കുടുങ്ങിയ 34 വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഇന്തോനേഷ്യന്‍ റെഡ്‌ക്രോസ് അറിയിച്ചു. അപകടമുണ്ടാവുമ്പോള്‍ ഇവര്‍ ജനൂജ് ചര്‍ച്ചിലെ ട്രെയിനിങ് കേന്ദ്രത്തില്‍ ബൈബിള്‍ ക്യാംപിലായിരുന്നു. 52 കുട്ടികളെ കൂടി ഇവിടെ നിന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് റെഡ്‌ക്രോസ് വക്താവ് റിഡ്വാന്‍ സോബരി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്താന്‍ ഒന്നര മണിക്കൂറെടുത്തു. കണ്ടെത്തിയ കുട്ടികളുടെ വ്യക്തി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനൂജില്‍ തകര്‍ന്ന നാലുനില ഹോട്ടലിന്റെ സമീപത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹോട്ടലിലുണ്ടായിരുന്ന 50 പേരെ കാണാതായി.
ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തി. മൂന്ന് പേരെ രക്ഷിച്ചു. അപകട പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെയും പൊലിസിനെയും അയക്കാന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ഉത്തരവിട്ടു. പലുവിലെ പാലങ്ങള്‍ തകര്‍ന്നതും ആശയ വിനിമയ സൗകര്യങ്ങള്‍ അപര്യാപ്തതയും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വിമാനത്താവളം ഭാഗികമായി അടച്ചു. വിജന പ്രദേശങ്ങളില്‍ എത്താന്‍ സാധിക്കുന്നില്ല. ആശുപത്രികള്‍ തകര്‍ന്നതിനാല്‍ പൊതു സ്ഥലങ്ങളിലാണ് ഇവരെ ചികിത്സിക്കുന്നത്. സൈന്യം താല്‍ക്കാലികമായി ആശുപത്രി തയാറാക്കിയിട്ടുണ്ട്.
പലുവില്‍നിന്ന് മാത്രമായി തിങ്കളാഴ്ച 5000 പേരെയാണ് ഒഴിപ്പിച്ചത്. രക്ഷാപ്രവര്‍ത്തിന് സൈന്യം ബോട്ടുകളും ഉപയോഗിക്കുന്നുണ്ട്. കൂട്ടക്കുഴിമാടത്തില്‍ നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ അടക്കി.
ഇന്തോനേഷ്യയില്‍ നിരന്തരമായി ഭൂചലനമുണ്ടായിട്ടും ഫലപ്രദമായ മുന്നറിയിപ്പു സംവിധാനം ഒരുക്കാനാവാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. 2004ല്‍ സുമാട്രയിലുണ്ടായ ഭൂകമ്പവും സുനാമിയും ഇന്തോനേഷ്യയില്‍ മാത്രം 1,20,000 പേര്‍ മരിക്കാനിടയാക്കിയിരുന്നു. ഇത്തവണ ഭൂകമ്പം ഉണ്ടായ ഉടനെ കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രമായ ബി.എം.കെ.ജി സുനാമി മുന്നറിയിപ്പ് നല്‍കുകയും 34 മിനുറ്റിനുശേഷം പിന്‍വലിക്കുകയും ചെയ്തു.
മുന്നറിയിപ്പു പിന്‍വലിച്ചതിനു പിന്നാലെ ആഞ്ഞടിച്ച സുനാമിയാണു കനത്ത നാശം വിതച്ചത്. സുനാമിത്തിരകള്‍ കരയില്‍ ആഞ്ഞടിക്കും മുന്‍പ് കടലില്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗമാര്‍ജിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണു പലു ദുരന്തം തെളിയിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് മധ്യസുലവെസിയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിറകെ ദ്വീപിലെ പ്രധാന നഗരമായ പാലുവിനെ വിഴുങ്ങി സുനാമിയുമെത്തുകയായിരുന്നു. ഇരുപതടിയോളം ഉയരത്തിലാണ് നഗരത്തില്‍ സുനാമിത്തിര അടിച്ചുകയറിയത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago