മനുഷ്യരാശിയെ ഒന്നിപ്പിക്കാനുള്ള കഴിവ് അഹിംസക്കുണ്ടെന്ന് മോദി
ന്യൂഡല്‍ഹി: മനുഷ്യരാശിയെ ഒന്നിപ്പിക്കാനുള്ള കഴിവ് അഹിംസക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത, പരിഷ്കരണ വാദം, മനസില്‍ വെറുപ്പ് സൂക്ഷിക്കല്‍, രാജ്യത്തെ വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെല്ലാം തടയിടാനും മനുഷ്യരെ ഒരുമിച്ച് നിര്‍ത്താനുമുള്ള കഴിവും അഹിംസക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഗാന്ധിജി പറഞ്ഞിരുന്ന വലിയതോതിലുള്ള പ്രതിസന്ധികള്‍ 21ാം നൂറ്റാണ്ടില്‍ ലോകം അനുഭവിക്കുന്നുണ്ട്. സമാധാനവും അഹിംസയും മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തിസ്രോതസാണെന്നും ഗാന്ധി നേരത്തെ തന്നെ ലോകത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്ഘട്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
ഗാന്ധിയുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും തയാറാകണമെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. അദ്ദേഹം ചൂണ്ടിക്കാണിച്ചുതന്ന ആശയങ്ങള്‍ മാര്ഗദര്ശനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."