കാലുകളില്ല, മനക്കരുത്തിനാല്‍ വിനോദ്കുമാര്‍ ഇടതുകോട്ട തകര്‍ത്തു
മലപ്പുറം: തളര്‍ന്ന കാലുകളുമായി വോട്ടുതേടി ഇറങ്ങിയ വിനോദ്കുമാര്‍ ഇടതുമുന്നണിയുടെ കോട്ട തകര്‍ത്ത് മിന്നുംജയം സ്വന്തമാക്കി. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം വിനോദ് കുമാറാണ് 25 വര്‍ഷത്തെ എല്‍.ഡി.എഫ് കോട്ട തകര്‍ത്ത് അട്ടിമറി വിജയം നേടിയത്.
വാര്‍ഡില്‍ ആകെ പോള്‍ചെയ്ത 1,553 വോട്ടില്‍ വിനോദ് കുമാറിന് 739ഉം എല്‍.ഡി.എഫിലെ അരുണ്‍ രാജിന് 707ഉം വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി രഞ്ജിത്തിന് 104 വോട്ടും ലഭിച്ചു. വിനോദ് കുമാറിന് 26ാം വയസില്‍ വീടിന്റെ വാര്‍ക്കപ്പണി ചെയ്യുന്നതിനിടെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് നട്ടെല്ലിന് ഗുരുത പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് അരയ്ക്കുതാഴെ തളര്‍ന്ന വിനോദിന് കുടുംബവും സുഹൃത്തുക്കളുമാണ് താങ്ങായിരുന്നത്. ഊന്നുവടിയുടെയും മറ്റും സഹായത്തോടെയാണ് വിനോദ് പിന്നീട് ജീവിതം തിരിച്ചുപിടിച്ചത്. പരേതനായ കുമാരന് നായര്‍, സരോജിനി അമ്മ ദമ്പതികളുടെ ആറ് മക്കളില്‍ അഞ്ചാമത്തെയാളാണ് വിനോദ് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."