HOME
DETAILS

ലൈഫ് മിഷന്‍: ഇനി കുറഞ്ഞ വിലയില്‍ നിര്‍മാണസാമഗ്രികള്‍

  
backup
July 17 2019 | 19:07 PM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b5%e0%b4%bf

 


തിരുവനന്തപുരം: ലൈഫ് മിഷന്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ നിര്‍മാണസാമഗ്രികള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.സി മൊയ്തീന്റെയും സാന്നിധ്യത്തില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസാണ് 15 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടത്.
സാനിട്ടറി ഫിറ്റിങ് മേഖലയിലെ സെറ, ജീറ്റ്, പെയിന്റ് കമ്പനികളായ ഏഷ്യന്‍ പെയിന്റ്‌സ്, നെറോലാക്, ഇലക്ട്രിക്കല്‍ സാമഗ്രി നിര്‍മാതാക്കളായ ലെഗ്രാന്റ്, വീഗാര്‍ഡ്, വിപ്രോ, പൈപ്പ് നിര്‍മാണ കമ്പനികളായ ഹൈക്കൗണ്ട്, സ്റ്റാര്‍ പ്ലാസ്റ്റിക്‌സ് തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുക.
പെയിന്റ്, സാനിറ്ററി സാമഗ്രികള്‍, വാട്ടര്‍ ടാങ്ക്, സ്റ്റീല്‍, സിമന്റ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, പൈപ്പ് ഫിറ്റിങ്‌സുകള്‍, ടൈലുകള്‍ എന്നിവയെല്ലാം കുറഞ്ഞ നിരക്കില്‍ ലഭിക്കും. 60 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ ലഭിക്കുക.
ഇതിലൂടെ ഗുണഭോക്താവിന് 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ലാഭമുണ്ടാകും. ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് അടുത്തുള്ള ഏജന്‍സികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago