HOME
DETAILS

നേട്ടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവരുടെ മറുപടി: മുഖ്യമന്ത്രി

  
backup
December 17 2020 | 03:12 AM

%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

 


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്നു. ബി.ജെ.പിയുടെ അവകാശ വാദം തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമല്ലെന്ന് തെളിയിച്ചിരിക്കുന്നു. 2015 താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെന്നും കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍.ഡി.എഫ് മത്സരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട സ്ഥലത്തല്ല, സംസ്ഥാനത്തുടനീളം എല്‍.ഡി.എഫ് സമഗ്ര മുന്നേറ്റം നടത്തി. എല്ലാ വിഭാഗക്കാരും അതിലുണ്ട്. ഒരു ഭേദവുമില്ലാതെ എല്‍.ഡി.എഫിനെ പിന്താങ്ങുന്ന നിലയാണുണ്ടായത്. എല്‍.ഡി.എഫിന് വലിയ സ്വീകാര്യതയാണ് ജനം നല്‍കിയത്. അതുകൊണ്ടാണ് കേരള ജനതയുടെ വിജയമാണ് എന്ന് പറഞ്ഞത്. യു.ഡി.എഫ് ആധിപത്യമുണ്ടായിരുന്ന പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു. യു.ഡി.എഫ് നേതാക്കളുടെ തട്ടകത്തില്‍ പോലും എല്‍.ഡി.എഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ല എന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. അതിനുകാരണം ആ മുന്നണിയുടെ വിശ്വാസ്യത തകര്‍ന്നു എന്നതിന്റെ സൂചനയാണ്. ഒന്നിച്ചു നില്‍ക്കുന്നതിനുപകരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ജനം നല്‍കിയ ശിക്ഷയാണിത്.
ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയം. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. വര്‍ഗീയതയ്‌ക്കെതിരേ പോരാടാന്‍ എല്‍.ഡി.എഫാണ് ഇവിടെ ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. നാടിനെ പിന്നോട്ടടിക്കാനും തെറ്റായ പ്രചാരണം നടത്താനും തയാറായവരുടെ കൂടെയല്ല നാടിന്റെ മനസ് സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago