HOME
DETAILS

എച്ച് 1 എന്‍ 1 വ്യാപിക്കുന്നു: ജാഗ്രത പുലര്‍ത്തണം- ഡി.എം.ഒ

  
backup
May 27 2017 | 01:05 AM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-1-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-1-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

കല്‍പ്പറ്റ: ശ്വാസകോശത്തെ ബാധിക്കുന്ന എച്ച് 1 എന്‍ 1 വൈറസ് രോഗം ജില്ലയില്‍ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 14 ശതമാനത്തോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് 556 കേസുകള്‍ സ്ഥിരീകരിക്കുകയും 41 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ 71 കേസുകളും സ്ഥിരീകരിച്ചതായും ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയും പകരുന്ന രോഗത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പനിയുമായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയവരുടെ രക്ത സാമ്പിള്‍ പരിശോധനക്കയച്ചതില്‍ നിന്നാണ് 71 കേസുകള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും അതേസമയം, ജലദോഷ പനികള്‍, ചുമ, തൊണ്ട വേദന, ശ്വാസം മുട്ട് മുതലായ ലക്ഷണങ്ങളുള്ള രോഗികള്‍ ഈ രോഗം സാധാരാണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ, ക്രമാതീതമായി കൂടുകയാണെങ്കിലോ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഗര്‍ഭിണികളും പ്രമേഹം, ഹൃദ്രോഗം, ബി.പി, കരള്‍, വൃക്ക രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ രോഗലക്ഷണങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ചികിത്സിക്കാതിരിക്കുന്നത് മരണത്തിന് കാരണമാകുമെന്നും രോഗം കണ്ടെത്താന്‍ വൈകിയതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ക്ക് അധികവും കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ജില്ലയില്‍ ഡിഫ്ത്തീരിയ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം നാലു പേര്‍ക്ക് ഇതിനകം ഡിഫ്ത്തീരിയ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചീരാല്‍-നമ്പ്യാര്‍കുന്ന് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തില്‍ ഒന്‍പതുകാരിക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. 2016-ല്‍ 217 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ ഇതുവരെ 47 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പ്രദേശങ്ങളില്‍ വ്യാപകമായി പടര്‍ന്നിരുന്ന മഞ്ഞപിത്തത്തിനെതിരേ പ്രതിരോധ നടപടികള്‍ പുരോഗമിക്കുകയാണ്.
തൊണ്ടര്‍നാട്ടില്‍ മാത്രം ആരോഗ്യ വകുപ്പ് സര്‍വേയില്‍ 300ഓളം കേസുകളാണ് ശ്രദ്ധയില്‍പെട്ടത്.
രോഗം മൂലമുള്ള ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫുഡ് ഗ്രേഡ് ഐസ് വയനാട്ടില്‍ ഉല്‍പാദിപ്പിക്കുന്നില്ലെന്നും കൊമേഴ്ഷ്യല്‍ ഐസ് മാത്രമാണുള്ളതെന്നും പാനിയങ്ങളില്‍ ഇത്തരം ഐസ് ഉപയോഗിക്കരുതെന്നും അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ രോഗ ലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


എച്ച് 1 എന്‍ 1; അറിയേണ്ടത്

ശ്വാസ കോശത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച് 1 എന്‍ 1. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും സൂക്ഷ്മകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍ നിന്ന് കൈകകളിലൂടെയും ഇത് പകരും.
ജലദോഷപ്പനി ബാധിച്ച വ്യക്തിക്ക് അസാധാരണമായ ശ്വാസം മുട്ടല്‍, നെഞ്ചുവേദന, മയക്കം, ചുണ്ടിലോ നഖങ്ങളിലോ നീലനിറം, കഫത്തില്‍ രക്തം എന്നിവയുണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറുടെ സേവനം തേടുക.


ഒന്ന് ശ്രദ്ധിച്ചാല്‍

പൊതു സ്ഥലത്ത് പോയതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
കൃത്യസമയത്ത് ആഹാരം കഴിക്കുക
പോഷക ഗുണമുള്ള ചൂടുള്ള പാനിയങ്ങള്‍ ഇടവിട്ട് കുടിക്കുക
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ അടങ്ങിയ പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പെടുത്തുക
ചുക്ക്, കുരുമുളക്, തുളസി മുതലായവ ചേര്‍ത്ത കാപ്പി ഉപയോഗിക്കുക
വിശ്രമം, ഉറക്കം എന്നിവ ഉറപ്പാക്കുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago