ഗവര്‍ണര്‍ ഒപ്പിട്ടില്ല, 36 തടവുകാര്‍ക്ക് മോചനമില്ല
തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ 36 തടവുകാര്‍ അഴിക്കുള്ളില്‍ തുടരും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം 36 തടവുകാരെ മോചിപ്പിക്കാന്‍ അനുമതി നല്‍കിയത്. ശനിയാഴ്ച രാത്രിയോടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. എന്നാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഫയലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ പിടിച്ചുവച്ചു.
വിട്ടയക്കാനുള്ള തടവുകാരുടെ പട്ടികക്കൊപ്പം എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഹാജരാക്കിയത്. എന്നാല്‍ ഈ രേഖകള്‍ മാത്രം വച്ച് ഫയലില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും ഇവരെ ശിക്ഷിച്ച ഉത്തരവുകള്‍ ഹാജരാക്കണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു. ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്‍ അവര്‍ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമേ നിലപാടെക്കാന്‍ കഴിയൂ എന്നും ഗവര്‍ണര്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്ന് രാത്രിയോടെ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
നാളെ സര്‍ക്കാര്‍ വിശദ വിവരം ഹാജരാക്കിയാല്‍ ഫയല്‍ പരിശോധിച്ച് തീരുമാനം എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."