ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ മരിച്ചു; മരണം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിടെ
ചെന്നൈ: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജയിലിലായിരുന്ന ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.
കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാജഗോപാല്‍, ചൈന്നൈയിലെ ആശുപത്രിയിലാണ് മരിച്ചത്. ജൂലൈ ഒന്‍പതിനാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് പുഴല്‍ ജയിലിലായിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മോശമാവുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
ആരോഗ്യസ്ഥിതി മോശമാണെന്നും ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് 9ന് രാജഗോപാല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നിരസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങിയത്.
ഭാര്യയെ തട്ടിയെടുക്കാന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയതാണ് രാജഗോപാലിനെതിരായ കേസ്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം. ശരവണഭവനിലെ തന്നെ മറ്റൊരു ജീവനക്കാരനായ രാമസ്വാമിയുടെ മകളായിരുന്നു ജീവജ്യോതി. രാജഗോപാലിനെ വിവാഹം ചെയ്യാന്‍ ജീവജ്യോതി സമ്മതിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രാജഗോപാല്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ശാന്തകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."