ചുവന്ന് തുടുത്ത് തൃശൂര്‍
തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണിക്ക് വന്‍നേട്ടം. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 29 സീറ്റില്‍ 24 സീറ്റും നേടി ഭരണത്തുടര്‍ച്ച നേടി. 16 ബ്ലോക്കുകളില്‍ രണ്ടെണ്ണം മാത്രമാണ് യു.ഡി.എഫിന് നേടാനായത്.
14ഉം എല്‍.ഡി.എഫിനൊപ്പം നിന്നു. 86 പഞ്ചായത്തുകളില്‍ 65 എണ്ണം എല്‍.ഡി.എഫും 20 എണ്ണം യു.ഡി.എഫും ഒരെണ്ണം എന്‍.ഡി.എയും നേടി. 2015ല്‍ 18 പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് ഭരണമുണ്ടായിരുന്നത്. ആകെയുള്ള ഏഴ് മുനിസിപ്പാലിറ്റിയില്‍ അഞ്ചും എല്‍.ഡി.എഫിനൊപ്പമാണ്. രണ്ട് നഗരസഭകള്‍ യു.ഡി.എഫ് നേടി. തൃശൂര്‍ കോര്‍പ്പറേഷനില്‍ 55 സീറ്റില്‍ 24 സീറ്റ് നേടി എല്‍.ഡി.എഫും 23 സീറ്റ് നേടി യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് വിമതന്റെ പിന്തുണ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പിക്ക് ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി ഉയര്‍ത്തി കാണിച്ച ബി.ജെ.പി സംസ്ഥാന വക്താവ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ തോറ്റപ്പോള്‍ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും മേയര്‍ സ്ഥാനാര്‍ഥികളായ രാജന്‍ പല്ലനും പി.കെ ഷാജനും വിജയിച്ചു. ഇടത് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവന്നാലെ കോര്‍പ്പറേഷന്‍ ഭരണം ആര്‍ക്ക് എന്നതില്‍ വ്യക്തത വരൂ.
ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് ആധിപത്യം
തൃശൂര്‍: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കരുത്ത് കൂട്ടി എല്‍.ഡി.എഫ്. ആകെ 29 സീറ്റില്‍ 24 സീറ്റ് നേടിയാണ് വലിയ വിജയം എല്‍.ഡി.എഫ് നേടിയത്. യു.ഡി.എഫിന് അഞ്ച് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ 20 സീറ്റില്‍ വിജയിച്ച എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താനായതിനൊപ്പം യു.ഡി.എഫിന്റെ 4 സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാനായത് അഭിമാന നേട്ടമായി.
എല്ലാ ഡിവിഷനുകളിലും കനത്ത പോരാട്ടമാണെന്ന് പൊതുവെ വിലയിരുത്തിയിരുന്നെങ്കിലും ഫലം വന്നപ്പോള്‍ എല്‍.ഡി.എഫ് കോട്ടകള്‍ക്ക് ഇളക്കം തട്ടിയില്ലെന്ന് വ്യക്തമായി.
വടക്കേക്കാട് ഡിവിഷന്‍ മുസ്‌ലിം ലീഗില്‍ നിന്നും ലോക്താന്ത്രിക് ജനതാദള്‍ പിടിച്ചെടുത്തു. വടക്കേക്കാട്: അബ്ദുറഹീം (ലോക്താന്ത്രിക് ജനതാദള്‍), കാട്ടാക്കാമ്പല്‍: പത്മം വേണുഗോപാല്‍ (സി.പി.എം), എരുമപ്പെട്ടി: ജലീല്‍ ആദൂര്‍ (സി.പി.എം), വള്ളത്തോള്‍ നഗര്‍: സാബിറ (സി.പി.എം), തിരുവില്വാമല: ദീപ എസ്.നായര്‍ (സി.പി.ഐ), ചേലക്കര: കെ.ആര്‍ മായ (സി.പി.എം), വാഴാനി: പി.എസ് വിനയന്‍ (സി.പി.എം), അവണൂര്‍: ലിനി ടീച്ചര്‍ (സി.പി.എം), പീച്ചി: കെ.വി സജു (സി.പി.എം), പുത്തൂര്‍: ജോസഫ് ടാജറ്റ് (കോണ്‍ഗ്രസ്), ആമ്പല്ലൂര്‍: വി.എസ് പ്രിന്‍സ് (സി.പി.ഐ), പുതുക്കാട്: സരിത രാജേഷ് (സി.പി.എം), അതിരപ്പിള്ളി: ജെനീഷ് പി ജോസ് (സി.പി.എം), കൊരട്ടി: ലീല സുബ്രമണ്യന്‍ (കോണ്‍ഗ്രസ്), മാള: ശോഭന ഗോകുല്‍നാഥ് (കോണ്‍ഗ്രസ്), ആളൂര്‍: പി.കെ ഡേവിസ് (സി.പി.എം), പറപ്പൂക്കര: ലത ചന്ദ്രന്‍ (സി.പി.എം), എറിയാട്: സുഗത ശശിധരന്‍(സി.പി.എം), കയ്പമംഗലം: കെ.എസ് ജയ (സി.പി.ഐ), തൃപ്രയാര്‍: മഞ്ജുള അരുണന്‍ (സി.പി.എം), കാട്ടൂര്‍: ഷീല അജയഘോഷ് (സി.പി.ഐ), ചേര്‍പ്പ്: വി.ജി വനജ കുമാരി (സി.പി.എം), അമ്മാടം: ഷീന പറയങ്ങാട്ടില്‍ (സി.പി.ഐ), അന്തിക്കാട്: വി.എന്‍ സുര്‍ജിത്ത് (സി.പി.എം), തളിക്കുളം: പി.എം അഹമ്മദ് (സി.പി.എം), കടപ്പുറം: അഡ്വ.വി.എം മുഹമ്മദ് ഗസാലി (മുസ്‌ലിം ലീഗ്), മുല്ലശ്ശേരി: ബെന്നി ആന്റണി (സി.പി.ഐ), അടാട്ട്: ജിമ്മി ചൂണ്ടല്‍ (കോണ്‍ഗ്രസ്), ചൂണ്ടല്‍:എ.വി വല്ലഭന്‍ (എന്‍.സി.പി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."