HOME
DETAILS
MAL
മുഖംരക്ഷിക്കാന്‍ എസ്.എഫ്.ഐയുടെ അവകാശപത്രികാ മാര്‍ച്ച്
backup
July 18 2019 | 20:07 PM
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ എസ്.എഫ്.ഐ മുഖംരക്ഷിക്കാന്‍ സെക്രട്ടേറിയറ്റിലേക്ക് അവകാശപത്രികാ മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു.
യൂനിവേഴ്സിറ്റി കോളജിലെ മുന്‍ എസ്.എഫ്.ഐ യൂനിറ്റിനെതിരേ പ്രതിഷേധിച്ചവരാണ് യഥാര്‍ഥ എസ്.എഫ്.ഐക്കാരെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വം ഇടപെടുന്നതിന് മുന്‍പുതന്നെ കോളജിലെ പ്രവര്‍ത്തകര്‍ ഇടപെട്ടു. അതാണ് എസ്.എഫ്.ഐയുടെ വിജയം. ഈ സംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയുടെ സമരവീര്യത്തെ ചോദ്യംചെയ്യാന്‍ കേരളത്തില്‍ മറ്റൊരു വിദ്യാര്‍ഥി സംഘടനയും വളര്‍ന്നിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."