കന്നുകാലി കശാപ്പ് നിരോധനം: കേന്ദ്ര സര്‍ക്കാരിന്റേത് പ്രാകൃത നയം: ഇ.ടി
മലപ്പുറം: കന്നുകാലി വില്‍പന പാടില്ലെന്നും യഥാര്‍ഥ കൃഷിക്കാരനാണെന്ന് തെളിയിക്കപ്പെടുകയും കാര്‍ഷികാവശ്യത്തിന് മാത്രമാണിതെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് മാത്രമേ അതു കൈമാറ്റം ചെയ്യപ്പെടാന്‍ പാടുള്ളൂ എന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അത്യന്തികം പ്രതിഷേധാര്‍ഹമാണെന്ന്് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു.
മൊത്തം നാല്‍ക്കാലികളെ കൊല്ലുന്നത് നിരോധിക്കുന്ന നിയമമല്ല. ഇതെന്ന് വ്യാഖ്യാനമുണ്ടെങ്കിലും അതിന്റെ പരിണിത ഫലം അപ്രകാരം തന്നെയായിരിക്കും. നാട്ടിലെ ഏകദേശം 1 ലക്ഷം കോടി രൂപയുടെ മാംസ അനുബന്ധ വ്യാപാരങ്ങളുടെ ശൃംഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.
രാജ്യത്ത് ഇത് വലിയ തോതിലുള്ള കലഹങ്ങള്‍ സൃഷ്ടിക്കും. തങ്ങളുടെ കുടിലമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്ത് കലഹം വിതറുന്ന സര്‍ക്കാര്‍ നയത്തിനെതിരായി മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് എതിര്‍പ്പ് രേഖപ്പെടുത്തണമെന്നും ഇ.ടി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."