സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നു; ഇ.ഡി ഓഫിസില്‍ ഹാജരായി
കൊച്ചി:,സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ 14 മണിക്കൂര്‍ ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 14 മണിക്കൂറാണ് നീണ്ടു നിന്നത്.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രവീന്ദ്രന് നല്കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം രവീന്ദ്രന് പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.
മുമ്പ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല. ആദ്യം നവംബര്‍ ആറിന് നോട്ടീസയച്ചപ്പോള്കൊവിഡ്
ബാധിച്ചുവെന്ന മറുപടി നല്കി ഒഴിഞ്ഞുമാറി.കൊവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടീസയച്ചത്. അന്നും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി രവീന്ദ്രന് ആശുപത്രിയില്‍ അഡ്മിറ്റായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."