HOME
DETAILS

ഇന്ധനവില വര്‍ധനവ്: ജില്ലയില്‍ 150 ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു

  
backup
October 03 2018 | 05:10 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കോഴിക്കോട്: ഇന്ധനവില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 150 ഓളം സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്താന്‍ തയാറെടുക്കുന്നു. സംസ്ഥാനത്താകെ 3,000 ഓളം സ്വകാര്യബസ് സര്‍വിസാണു ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് സര്‍വിസ് തുടരാന്‍ കഴിയാനാകാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
കോഴിക്കോട് ജില്ലയില്‍ മാത്രം 150 ഓളം ബസുകളാണ് സര്‍വിസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ. അബ്ദുല്‍ നാസര്‍ പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. സ്റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചെങ്കിലും ആര്‍.ടി ഓഫിസര്‍മാര്‍ ഇതിന് അനുവദിക്കുന്നില്ല. കാര്യങ്ങള്‍ പരിശോധിക്കാമെന്നാണ് അവര്‍ പറയുന്നതെന്നും അനുകൂല നടപടിയില്ലെങ്കില്‍ തീരുമാനത്തില്‍ നിന്ന് മാറാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ മിക്ക റോഡുകളും തകരുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തതോടെ ഒരുദിവസം ശരാശരി 10 ലിറ്റര്‍ ഡീസല്‍ ഒരു ബസിനു സര്‍വിസ് പൂര്‍ത്തിയാക്കാന്‍ അധികമായി വേണ്ടി വരുമ്പോഴാണ് ഡീസല്‍ വില കുത്തനെ ഉയരുന്നത്. ഒരു ദിവസം 75 മുതല്‍ 120 ലിറ്റര്‍ വരെ ഡീസലാണ് ഒരു ബസിസ് ആവശ്യമായുള്ളത്.
മാര്‍ച്ച് ഒന്നിനു ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനു ശേഷം ഒരു ലിറ്റര്‍ ഡീസലിനു 18 രൂപയോളം വര്‍ധന വന്നിട്ടുണ്ട്. നികുതി ഇനത്തില്‍ മാത്രം ഒരുവര്‍ഷം 1,20,000 രൂപയോളം നല്‍കേണ്ടതായി വരുന്നുമുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ 24,000 മുതല്‍ 34,000 രൂപവരെയാണ് നികുതി അടയ്ക്കുന്നത്. ഇതിനു പുറമേ തൊഴിലാളികളുടെ കൂലിയും ഇന്‍ഷുറന്‍സ് തുകയും വേണം.
ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കണമെങ്കില്‍ ഡീസലിനു സബ്‌സിഡി അനുവദിക്കണമെന്നാണു ബസുടമകളുടെ ആവശ്യം. ഇപ്പോഴുള്ള നികുതി കുറയ്ക്കുകയും ഉടമകള്‍ക്ക് ക്ഷേമനിധി നടപ്പാക്കുകയും വേണം. കൂടാതെ വിദ്യാര്‍ഥികളില്‍നിന്ന് ബസ് ചാര്‍ജിന് ആനുപാതികമായി 50 ശതമാനം നിരക്ക് ഈടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ചാര്‍ജ് വര്‍ധന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നാണു ബസ് ഉടമകളുടെ നിലപാട്. ഇനിയും ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ യാത്രക്കാര്‍ കൂടുതല്‍ പേരും ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയായിരിക്കും ചെയ്യുക. ഇതു വ്യവസായത്തിനു വന്‍ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഡീസല്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികളാണ് സ്വകാര്യ ബസ് ഉടമകള്‍ പ്രതീക്ഷിക്കുന്നത്. കാരുണ്യയാത്രയിലൂടെ സ്വകാര്യബസ് ഉടമകള്‍ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ അടുത്തദിവസം സ്വകാര്യ ബസ് ഉടമകള്‍ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. അപ്പോള്‍ ഈ ആവശ്യമായിരിക്കും ഇവര്‍ മുന്നോട്ടുവയ്ക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago