ഇനി രക്ഷയില്ല , പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഡി.ജി.പി
സീറ്റ് ബെല്‍റ്റ് എല്ലാ യാത്രക്കാരും ധരിക്കണം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും സീറ്റ് ബെല്‍റ്റ് ഉള്ള വാഹനങ്ങളിലെ എല്ലാ യാത്രക്കാരും അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡി.ജി.പിയുടെ നിര്‍ദേശം.
സുപ്രിംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തില്‍ അത് പാലിക്കപ്പെടുന്നുïെന്ന് ഉറപ്പ് വരുത്താന്‍ പൊലിസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കുലര്‍ ഇറക്കി. സുപ്രിംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവല്‍ക്കരണം അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും ജില്ലാ പൊലിസ് മേധാവികള്‍ക്കും ട്രാഫിക് ചുമതലയുള്ള ഐ.ജിക്കും ഡി.ജി.പി നിര്‍ദേശം നല്കിയിട്ടുï്. സര്‍ക്കുലറിനൊപ്പം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നല്കിയ കത്തിന്റെ പകര്‍പ്പും ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് കൈമാറിയിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."