HOME
DETAILS
MAL
വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് മര്‍ദനം; പിന്നാലെ നടപടിയും
backup
July 19 2019 | 14:07 PM
വിയ്യൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ തടവുകാരെ ജയില്‍ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ കൂട്ടനടപടിയുമായി ജയില്‍ മേധാവി. തടവുകാരായ 26 പേരെ ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചെന്നാണു പരാതി.
ഇന്ന് ജില്ലാ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മേധാവി ഋഷിരാജ് സിങ്ങിനു മുന്‍പാകെയാണ് തടവുകാര്‍ തങ്ങളെ മര്‍ദിച്ച കാര്യം പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ നിരവധി ജയില്‍ അധികൃതര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
മൂന്നു അസിസ്റ്റന്റെ പ്രിസണ്‍ ഓഫിസര്‍മാര്‍ക്ക് സസ്പെന്‍ഷനും 38 പേര്‍ക്ക് സ്ഥലം മാറ്റവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."