HOME
DETAILS

മത്സ്യോത്സവം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  
backup
May 27 2017 | 07:05 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96

 

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത്സ്യോത്സവത്തിന് ഇന്ന് കൊല്ലം പീരങ്കി മൈതാനിയില്‍ തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. തീരദേശവാസികളുടെ പരാതി പരിഹാരത്തിനായി ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള മത്സ്യ അദാലത്തും ഇന്ന് നടക്കും.
ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ വി. രാജേന്ദ്രബാബു ധനസഹായ വിതരണം നിര്‍വഹിക്കും. എം.പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ എം നൗഷാദ്, മുല്ലക്കര രത്‌നാകരന്‍, കെ.ബി ഗണേഷ് കുമാര്‍, ഐഷാപോറ്റി, ജി.എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എം മുകേഷ്, ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മത്സ്യ അദാലത്തിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ എട്ടിന് പീരങ്കി മൈതാനിയില്‍ ആരംഭിക്കും. 29 വരെ നടക്കുന്ന മത്സ്യോത്സവത്തില്‍ തീരമൈത്രി സംഗമം, ഇഗ്രാന്റ്‌സ് ഉദ്ഘാടനം, മത്സ്യകര്‍ഷക സംഗമം, നൂതന മത്സ്യകൃഷിരീതികളെക്കുറിച്ചും മത്സ്യകൃഷി സാധ്യതകളെക്കുറിച്ചുമുള്ള സെമിനാറുകള്‍, മത്സ്യ ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം; ഉവൈസിക്ക് സമന്‍സ് അയച്ച് കോടതി

National
  •  a month ago
No Image

കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a month ago
No Image

തൃശൂരില്‍ പൊലിസുകാരന് കൂട്ടമര്‍ദ്ദനം; 20 പേര്‍ക്കെതിരെ കേസ്

Kerala
  •  a month ago
No Image

എൻ.സി.സി ക്യാമ്പിനിടെയുണ്ടായ സംഘർഷം; എസ്.എഫ്.ഐ നേതാവ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ കേസ്

Kerala
  •  a month ago
No Image

രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതിയ കേരള ഗവർണർ

Kerala
  •  a month ago
No Image

സാങ്കേതിക തകരാർ; മുഴുവൻ വിമാനങ്ങളുടേയും സർവിസ് നിർത്തിവെച്ച് അമേരിക്കൻ എയർലൈൻസ് 

National
  •  a month ago
No Image

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

Kerala
  •  a month ago
No Image

തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറിൽ നിന്നു പുക; മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല

Kerala
  •  a month ago
No Image

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു

National
  •  a month ago
No Image

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

Kerala
  •  a month ago