HOME
DETAILS

എന്‍.സി.സി ക്യാംപില്‍ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കി; എസ്.എഫ്.ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

  
December 24, 2024 | 8:52 AM

thrikkakara-ncc-camp-issue-case-against-sfi-leaders

കൊച്ചി: എറണാകുളം തൃക്കാക്കര കെ.എം.എം കോളജില്‍ നടന്ന എന്‍.സി.സി ക്യാംപില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ആദര്‍ശ്, ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ പ്രമോദ്  എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കണ്ടാല്‍ അറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് കേസ്.

എന്‍.സി.സി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് എസ്.എഫ്.ഐ നേതാക്കള്‍ എന്‍.സി.സി ക്യാമ്പിലെത്തിയത്. കുട്ടികളുടെ രക്ഷിതാക്കളടക്കം കോളജിലേക്കെത്തുകയും വാക്കു തര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെയില്‍ ഭാഗ്യലക്ഷ്മി തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. 

കാക്കനാട് കെ.എം.എം കോളജിലെ എന്‍.സി.സി ക്യാംപില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  10 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  10 days ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  10 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  10 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  10 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  10 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  10 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  10 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  10 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  10 days ago