HOME
DETAILS

എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 72,500 രൂപയും, 10 കുപ്പി മദ്യവും, ക്രിസ്മസ് കേക്കും പിടിച്ചെടുത്തു

  
December 24, 2024 | 1:38 PM

Vigilance Raid at Excise Office Yields Liquor Cash and Christmas Cake

തൃശൂർ: തൃശൂർ എക്സൈസ് ഇൻസ്പെക്ടറുടെ ഓഫിസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. വാഹനത്തിൽ നിന്നാണ് 42,500 രൂപയോളം കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്ന് 30,000ത്തോളം രൂപ പിടിച്ചെടുത്തു. ഇതിനോടൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.

ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് റെയ്ഡ്. ഓഫീസിൽ പരിശോധന നടത്തുന്നതിന് മുൻപാണ് വാഹനം പരിശോധിച്ചത്. 10 കുപ്പിയോളം വരുന്ന വിദേശ മദ്യം ഈ പരിശോധനയിൽ കണ്ടെത്തി. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.

ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇതെന്നാണ് വിവരം. പാരിതോഷികമായി നൽകാൻ സൂക്ഷിച്ചതാണോ ഇവയെന്ന് വിജിലൻസ് അന്വേഷിച്ചു വരുന്നു.

ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് ഇത്തരത്തിൽ വൻ തോതിലുള്ള പാരിതോഷികങ്ങൾ ലഭിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോ​ഗസ്ഥരാണ് പരിശോധന നടത്തിയത്.

A vigilance raid at an excise office resulted in the seizure of 72,500 rupees in cash, 10 bottles of liquor, and a Christmas cake, highlighting alleged corruption and misconduct.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  11 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  11 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  11 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  11 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  11 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  11 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  11 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  11 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  11 days ago