HOME
DETAILS

സാങ്കേതിക തകരാർ; മുഴുവൻ വിമാനങ്ങളുടേയും സർവിസ് നിർത്തിവെച്ച് അമേരിക്കൻ എയർലൈൻസ് 

  
December 24, 2024 | 3:55 PM

American Airlines Grounds All Flights Due to Technical Glitch

വാഷിങ്‌ടൺ: സാങ്കേതിക തകരാർ മൂലം അമേരിക്കൻ എയർലൈൻസ് മുഴുവൻ വിമാനങ്ങളുടേയും സർവിസ് നിർത്തിവെച്ചു. ക്രിസ്‌മസിന് നാട്ടിലെത്താനിരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ പദ്ധതികളാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്. ഫെഡറൽ എവിയേഷൻ അതോറിറ്റിയാണ് വിമാനങ്ങളുടെ സർവിസ് നിർത്തുന്ന വിവരം അറിയിച്ചത്.

അതേസമയം, കമ്പനി സർവിസ് നിർത്തുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ എയർലൈൻസ് സർവിസ് നിർത്തിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ വിവരിച്ച് നിരവധി യാത്രക്കാരാണ്  സമൂഹമാധ്യങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.

വിമാനങ്ങളുടെ സർവിസ് എപ്പോൾ പുനരാരംഭിക്കുമെന്ന് സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് കമ്പനി വിശദീകരിക്കുന്നു. അതേസമയം വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സംബന്ധിച്ചും വിമാന കമ്പനി പ്രതികരിച്ചിട്ടില്ല.

വിമാന സർവിസ് നിർത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു. അതേസമയം, സമൂഹമാധ്യമങ്ങളിൽ വിമാനങ്ങളുടെ സർവിസ് നിർത്തുന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എക്‌സിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് അമേരിക്കൻ എയർലൈൻസ് ചെയയ്തിരിക്കുന്നത്.

American Airlines has temporarily grounded all its flights due to a technical issue, causing widespread disruptions and travel chaos for thousands of passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago