HOME
DETAILS

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

  
Web Desk
December 24 2024 | 15:12 PM

Minister V Sivankutty Assures Uninterrupted Christmas Celebrations in Schools

തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു  പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ് കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെന്ന് മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു. 

ഇത്തരം ആളുകളെയും ആശയത്തേയും അർഹിക്കുന്ന അവജ്ഞയോടെ കേരള ജനത തള്ളിക്കളയും. കേരളം മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ്. അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ മുന്നിൽ തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് തത്തമംഗലത്ത്  ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരു സംഘം തകർത്ത സംഭവം വിവാദമായിരുന്നു. സംഭവത്തിൽ മണിക്കൂറുകൾക്കകം തന്നെ വിഎച്ച്പി പ്രവർത്തകരായ പ്രതികളെ പൊലിസ് പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.  ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള സംഘ പരിവാർ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണെന്നും, കൂടാതെ സംസ്കാരശൂന്യരുടെ ആക്രമണമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Kerala's General Education Minister V. Sivankutty has ensured that Christmas celebrations in schools will not be disrupted, amidst reports of attempts to hinder the festivities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  5 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 days ago