HOME
DETAILS

നിക്ഷേപകർക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാനൊരുങ്ങി സഊദി അറേബ്യ 

  
December 24, 2024 | 12:18 PM

Saudi Arabia to Establish Specialized Courts for Investors

റിയാദ്: രാജ്യത്ത് വാണിജ്യ, വ്യവസായ സരംഭങ്ങൾ തുടങ്ങുന്ന നിക്ഷേപകരെ പിന്തുണയ്ക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനൊരുങ്ങി സഊദി അറേബ്യ. നിക്ഷേപവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർപ്പാക്കുന്നതിനാണ് പ്രത്യേക കോടതികൾ ആരംഭിക്കുന്നത്. നിക്ഷേപ മന്ത്രാലയം ഫെഡറേഷൻ ഓഫ് സഊദി ചേംബേഴ്സിന് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. 

കോടതി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളം ഉണ്ടെന്നറിയാൻ നിരവധി പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളോടും അഭിപ്രായം അന്വേഷിച്ചിട്ടുണ്ട്. പ്രത്യേക നിക്ഷേപ കോടതികൾ ലക്ഷ്യമിടുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുകയും പ്രാദേശിക, ആഗോള തലങ്ങളിൽ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയുമാണ്.

രാജ്യത്ത് നടക്കുന്ന പെട്ടെന്നുള്ള നിയമനിർമാണ, ജുഡീഷ്യൽ സംഭവവികാസങ്ങളുടെ ചട്ടക്കൂടിനകത്താണ് ഈ നടപടിയെന്നും നിക്ഷേപ മന്ത്രാലയം സൂചിപ്പിച്ചു. ‘വിഷൻ 2030 ന്റെയും ദേശീയ നിക്ഷേപ പദ്ധതിയുടെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസന ചക്രത്തെ പിന്തുണയ്ക്കുന്നതിന് കൂടിയാണിതെന്നും മന്ത്രാലയം പറഞ്ഞു.

Saudi Arabia is set to establish specialized courts for investors, aiming to improve the business environment and attract foreign investment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  2 minutes ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  9 minutes ago
No Image

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല; സൂചനകള്‍ ഏറെക്കാലം മുന്‍പേ നല്‍കി തുടങ്ങിയിരുന്നു 

International
  •  17 minutes ago
No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  43 minutes ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  an hour ago
No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  an hour ago
No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  2 hours ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  3 hours ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  3 hours ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  3 hours ago