പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ അധ്യാപകരുടെ പടയണി
തൊടുപുഴ: കേരളത്തിന്റെ സാമൂഹ്യജീവിതത്തിന് ദിശാബോധം നല്കിയ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ അധ്യാപകരുടെ പടയണി.
അധ്യാപികമാരടക്കം നൂറുകണക്കിനുപേര്‍ കെഎസ്ടിഎ സംഘടിപ്പിച്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് മാര്‍ച്ചില്‍ അണിനിരന്നു.
പൊതുവിദ്യാഭ്യാസസംരക്ഷണമെന്ന പ്രധാന മുദ്രാവാക്യത്തിനൊപ്പം അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പുവരുത്തുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയര്‍ പദവിയിലേക്കുയര്ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. തൊടുപുഴ കെ.എസ്.ടി.എ ഭവന് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിനുശേഷം ഡി.ഡി.ഇ ഓഫിസിനുമുന്നില്‍ നടന്ന ധര്‍ണ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആര് ഷാജിമോന്‍ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടിവംഗം എം.സി പ്രസാദ്, പി.കെ സുധാകരന്, ടി സ്റ്റാന്‍ലി, സി യേശുദാസ്, എം.എം സീനത്ത് ബീവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."