HOME
DETAILS
MAL
പശുമോഷണം ആരോപിച്ച് ബിഹാറില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
backup
December 19 2020 | 02:12 AM
പട്ന: പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ബിഹാറില്‍ മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ബിഹാര്‍ തലസ്ഥാനമായ പട്നയ്ക്കടുത്താണ് 32കാരനായ മുഹമ്മദ് ആലംഗീറിനെ മണിക്കൂറുകളോളം കെട്ടിയിട്ടു മര്‍ദിച്ച ശേഷം കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടത്തെ കന്നുകാലി ഷെഡ്ഡില്‍നിന്നു പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഒരുകൂട്ടമാളുകള്‍ ആലംഗീറിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. തുടര്‍ന്ന് ആലംഗീറിനെ നാലു മണിക്കൂറിലേരെ മര്‍ദനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വൈകിട്ടോടെ ആശുപത്രിയില്‍വച്ചാണ് ആലംഗീര്‍ മരിച്ചത്.
സംഭവത്തില്‍ ആലംഗീറിന്റെ കുടുംബം നല്കിയ പരാതിയിലാണ് ആറുപേരെ അറസ്റ്റ് ചെയ്തതെന്നു പട്ന പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."