ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ
തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങിയ പൊലിസുകാരന് സസ്പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സർവിസിൽ സസ്പെൻഡ് ചെയ്തത്.
ഇയാൾ മുൻപ് തുമ്പാ പൊലിസ് സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. തുടർന്ന് വിഷയം പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നു, ഇത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ഷബീർ. ഇയാൾക്കെതിരെ കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
A police officer in Thiruvananthapuram, Kerala, has been suspended for allegedly accepting a bribe from the father of a person on the wanted list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."