HOME
DETAILS

എതിര്‍പ്പിനിടെ വിവരാവകാശ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചു

  
backup
July 19 2019 | 18:07 PM

right-to-information-act-amendment-in-between-diessent

 


ന്യൂഡല്‍ഹി: വിവരാവകാശ കമ്മിഷണര്‍മാരുടെ പദവി വെട്ടിക്കുറക്കുകയും സര്‍ക്കാറിന് അവരുടെ മേല്‍ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങാണ് ബില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് പരിഗണിക്കാതെ ബില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ 224 പേര്‍ അനുകൂലിച്ചും ഒന്‍പത് പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
പുതിയ ബില്‍ പ്രകാരം വിവരാവകാശ കമ്മിഷണര്‍മാര്‍ക്ക് നിലവിലുള്ള നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേതിന് തുല്യമായ പദവിയും ശമ്പളവുമുണ്ടാവില്ല. നിശ്ചിത ശമ്പളത്തിന് പകരം സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ നിശ്ചയിക്കുന്ന ശമ്പളമാണുണ്ടാകുക. കമ്മിഷണര്‍മാരുടെ കാലാവധിയും സര്‍ക്കാറിന് നിശ്ചയിക്കാം.
നിലവില്‍ അഞ്ചു വര്‍ഷമാണ് കാലാവധി. വിവരാവകാശ കമ്മിഷന്റെ നിലവിലുള്ള സ്വയംഭരണാധികാരം ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റിന്റെ കഴിഞ്ഞ മഴക്കാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ബില്ലിന്റെ കോപ്പി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെങ്കിലും എതിര്‍പ്പ് മൂലം നടന്നില്ല.
വിവരാവകാശ കമ്മീഷനെ ദുര്‍ബലപ്പെടുത്തുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. വിവരാവകാശ കമ്മിഷനെ കൊല്ലുന്ന ബില്ലാണ് ഇതെന്ന് ശശി തരൂര്‍ എം.പി കുറ്റപ്പെടുത്തി. പാര്‍ലമെന്റിനും ഭരണഘടനയ്ക്കും ഭീഷണിയുയര്‍ത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പ് വേണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ഇതിനിടെ ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന് തൃണമൂല്‍ അംഗം സൗഗതാ റോയ് ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ കോണ്‍ഗ്രസിലെയും തൃണമൂലിലെയും അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago