തെരുവുനായ വന്ധ്യംകരണ പദ്ധതി അജാനൂര്‍, പുല്ലൂര്‍-പെരിയയിലും വ്യാപിപ്പിക്കും
കാസര്‍കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുളള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ മിഷന് എ.ബി.സി പുല്ലൂര്‍-പെരിയ, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്കക്കു കൂടി വ്യാപിപ്പിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. 2016 ഓഗസ്റ്റ് മുതല്‍ ഇതുവരെ കാസര്‍കോട് ബ്ലോക്കില്‍ 1095 നായ്ക്കളെ വന്ധ്യംകരിച്ചതായി ചീഫ് വെറ്ററിനറി ഓഫിസര്‍ അറിയിച്ചു.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 278, ബദിയടുക്ക 138, ചെമ്മനാട് 30. കുമ്പള 187, മധൂര്‍ 138, ഉദുമ 120, ചെങ്കള 53, മൊഗ്രാല്‍ പുത്തൂര്‍ 53, മംഗല്പാടി 43, മുളിയാര്‍ 55 എന്നിങ്ങനെയാണ് നായ്ക്കളെ വന്ധ്യംകരിച്ചത്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പഴയ കെട്ടിടം അറ്റകുറ്റപണി നടത്തി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ എ.ബി.സി സെന്റര്‍ തുടങ്ങാനുളള നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. നീലേശ്വരം നഗരസഭയില്‍ തുടങ്ങാനിരുന്ന എ.ബി.സി സെന്ററിന്റെ എസ്റ്റിമേറ്റ് തുക വളരെ കൂടുതലാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.വി ചന്ദ്രമോഹനന്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ശ്രീനിവാസന്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ.എം കരുണാകര ആല്‍വ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, എ.ഡി.സി.പി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി. നാഗരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.കെ മഹേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."