കടല്‍സുരക്ഷാ യാനങ്ങളില്‍ രക്ഷാഭടന്മാരെ നിയമിക്കും
കാസര്‍കോട്: മണ്‍സൂണ്‍കാല കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറിസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവല്‍കൃത ബോട്ട് , യന്ത്രവല്‍കൃത യാനം എന്നിവയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ രക്ഷാഭടന്മാരെ നിയമിക്കുന്നു. കടലില്‍ നീന്താന്‍ വൈദഗ്ധ്യമുളളവരും നല്ല കായികശേഷിയുള്ളതുമായ മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറില്‍ നിന്നു ലഭ്യമാക്കിയ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ ഏഴിന് രാവിലെ 11ന് മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫിഷറിസ് വകുപ്പ് മുഖേന പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 202537.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."