തുടര്‍നടപടി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ബൈലോ പുതുക്കിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ അമിക്കസ് ക്യൂറിയുടെ പി.എസ് നരസിംഹയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരജിയുടെ കോപ്പി അമിക്കസ് ക്യൂറിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സുപ്രിംകോടതി അംഗീകരിച്ച ജസ്റ്റിസ് ലോധ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ബി.സി.സി.ഐ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബൈലോ തയാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരുടെ വാദം. കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍, ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, സമിതി അംഗങ്ങളായ ഡയാന എഡ്യൂല്‍ജി, ലെഫ്റ്റനന്റ് ജനറല്‍ രവി തോഡഗേ എന്നിവര്‍ക്കെതിരേ കെ.സി.എ മുന്‍ പ്രസിഡന്റ് റോണ്‍ക്ലിന്‍ ജോണ്‍, ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന്‍, കെ.സി.എയുടെ മുന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് ഹരജി നല്‍കിത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കെതിരേ നടപടിയെടുക്കല്‍, ഫണ്ടുകള്‍ ലോണുകള്‍ എന്നിവ സമാഹരിക്കല്‍ തുടങ്ങി 6 വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയതെന്നാണ് ഹരജി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."