മാനനഷ്ട കേസ്: വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് ജയ്‌റാം രമേശ്
ന്യൂഡല്‍ഹി: മാനനഷ്ട കേസില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനോട് മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മാപ്പ് സ്വീകരിച്ചതിനെ തുടര്‍ന്ന് ജയറാം രമേശിനെതിരായ മാനനഷ്ട കേസില നടപടി ഡല്‍ഹിയിലെ കോടതി അവസാനിപ്പിച്ചു.
2019 ജനുവരിയില്‍ കാരവന്‍ മാസികയില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയായിരുന്നു വിമര്‍ശനം.
https://twitter.com/ANI/status/1340171754912641026
തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ജയറാം രമേശ് തീര്‍ക്കുകയായിരുന്നുവെന്നാണ് വിവേക് ഡോവല്‍ നല്‍കിയ മാനനഷ്ട കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവല്‍ ആരോപിച്ചിരുന്നു.
തെരെഞ്ഞെടുപ്പ് സമയമായതിനാല്‍ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് ജയറാം രമേശ് മാപ്പപേക്ഷയില്‍ വ്യക്തമാക്കി. അതേസമയം മാപ്പപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയ കാരവന്‍ മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."