സഊദിയിൽ അൻപതിലധികം ആളുകൾ കൂടുന്നതിന് വിലക്കുണ്ടെന്ന് ഓർമ്മപ്പെടുത്തി ആഭ്യന്തര മന്ത്രാലയം; കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
റിയാദ്: സഊദിയിൽ അൻപതിലധികം ആളുകൾ ഒരുമിച്ചുള്ള പരിപാടികൾക്ക് വിലക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ കൊണ്ട് വന്ന വിലക്ക് പിൻവലിച്ചിട്ടില്ലെന്നാണ് മന്ത്രാലയം ഉണർത്തുന്നത്.
വീടുകളിലോ ഇസ്തിറാഹ പോലെയുള്ള മറ്റിടങ്ങലിലോ അമ്പത്തിലധികം ആളുകൾ ഒരുമിച്ചു കൂടിയാൽ അയ്യായിരം റിയാലും ഉടമകൾക്ക് പതിനയ്യായ്യിരം റിയാലും പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിലക്ക് ലംഘിക്കുകയാണെങ്കിൽ രണ്ടാം തവണ വ്യക്തികൾക്ക് പതിനായിരം റിയാലും സ്ഥാപന ഉടമകൾക്ക് മുപ്പതിനായിരം റിയാലും പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഒരുമിച്ച് കൂടിയുള്ള പരിപാടികൾ വ്യാപകമാകുന്നതോടെ രണ്ടാം വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."