HOME
DETAILS
MAL
ധോണി രണ്ട് മാസം ഇനി സൈനികന്, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവായി
backup
July 20 2019 | 09:07 AM
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം ഒഴിവായി എം.എസ് ധോണി. അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം.
ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്താകും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ റോളില്‍ എത്തുക. ഏകദിനടെസ്റ്റ് ടീമുകളിലേക്കായി ദിനേഷ് കാര്‍ത്തിക്, വൃദ്ധിമാന്‍ സാഹ, ലോകേഷ് രാഹുല്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."