റമദാന്‍ സുകൃതങ്ങളുടെ വിരുന്നുകാലം
ആത്മീയചൈതന്യത്തിന്റെ വിരുന്നുകാലമാണ് വിശ്വാസികളുടെ റമദാന്‍്, ഒട്ടനവധി നന്മകളെ കൊണ്ട് അനുഗ്രഹിക്കപ്പെട്ട റമദാന്‍ കരുണാവാരിധിയായ അല്ലാഹു തന്റെ ദാസന്മാരോട് കാണിക്കുന്ന വലിയ ഉദാരതയാണ്. വിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ടും ബദറിന്റെ സത്യസാക്ഷ്യം കൊണ്ടും പരിപാവനമായ റമദാന്‍ നന്മകളുടെ വസന്തകാലം തന്നെയാണ്.
ആയിരം മാസത്തെ പ്രതിഫലാര്‍ഹമായ ലൈലതുല്‍ ഖദര്‍ കൊണ്ടും കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും പവിത്രതകൊണ്ട് റമദാന്‍ വിശ്വാസികള്‍ക്ക് ആത്മീയധൈര്യവും സ്ഥൈര്യവും നല്‍കുന്നുണ്ട്. അടിമ ചെയ്യുന്ന നന്മകള്‍ക്ക് അല്ലാഹു കണക്കില്ലാത്ത പ്രതിഫലം നല്‍കുന്ന മാസമാണ് റമദാന്‍.
ആരെങ്കിലും ഈ മാസം സുന്നത്തായ ഒരു കര്‍മം ചെയ്താല്‍ മറ്റ് മാസങ്ങളില്‍ ഫര്‍ള് പോലെയും ആരെങ്കിലും ഈ മാസം ഒരു ഫര്‍ള് ചെയ്താല്‍ എഴുപത് ഫര്‍ള് ചെയ്തതിന് തുല്യമാണെന്നും നബി(സ) ശഅ്ബാന്റെ അവസാന രാത്രിയിലെ പ്രഭാഷണത്തില്‍ പറഞ്ഞതായി കാണാം.
റമദാനില്‍ ചെയ്യാന്‍ കഴിയുന്ന നന്മകളെന്തൊക്കെയെന്ന് ആത്മവിചിന്തനം ചെയ്യുവാനും അത് ജീവിതത്തില്‍ കൊണ്ടുവരാനും വിശ്വാസി ശ്രമിക്കേണ്ടതാണ്. റമദാനില്‍ പ്രത്യേക പവിത്രതയുള്ള ഒട്ടേറെ സുകൃതങ്ങളുണ്ട്. നോമ്പിന്റെ ത്യാഗവും ആനന്ദവും മനസ്സിലാക്കുന്ന നോമ്പുകാരന് മറ്റുളളവരെ നോമ്പ് തുറപ്പിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്. നബി(സ) പറയുന്നു: നോമ്പുകാരനായ ഒരാളെ നോമ്പുതുറപ്പിച്ചാല്‍ നോമ്പുകാരനുള്ള അതേ പ്രതിഫലം നോമ്പുതുറപ്പിച്ചയാള്‍ക്കുമുണ്ട്.
നോമ്പുകാകരന്റെ പ്രതിഫലത്തില്‍ ഒട്ടും കുറവുവരാതെ തന്നെ. ഉദാരമായ ദാനമാണ് റമദാനിലെ പ്രത്യേക ശീലമായി നബി(സ)യുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: പ്രവാചകന്‍ തിരുമേനി (സ) ജനങ്ങളില്‍ വെച്ച് ഏറ്റവുമധികം ഉദാരനായിരുന്നു.
അവിടുന്ന് ഏറ്റവുമധികം ദാനങ്ങള്‍ ചെയ്തിരുന്നത് ജിബ്രീല്‍ മാലാഖയുമായി സന്ധിക്കാറുള്ള റമദാനിലായിരുന്നു. റമദാനിലെ ഓരോ രാത്രിയും പ്രവാചകന്‍ (സ) ജിബ്രീലുമായി സന്ധിക്കാറുണ്ട്. അപ്പോള്‍ ജിബ്രീല്‍ (അ) ഖുര്‍ആന്‍ പഠിപ്പിക്കും. അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനായിരുന്നു നബി(സ) - ബുഖാരി, മുസ്‌ലിം.
(സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."