HOME
DETAILS

തോട്ടം മേഖലയില്‍ ശമ്പള കുടിശ്ശിക വിതരണം മുടങ്ങി വീണ്ടും സമര മുഖത്തേക്ക്

  
backup
July 30 2016 | 21:07 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%95

മേപ്പാടി: ശമ്പള കുടിശ്ശിക വിതരണം മുടങ്ങിയതോടെ തോട്ടം തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കൂലി വര്‍ധനവിന് നല്‍കിയ മുന്‍ കാല പ്രാബല്യം പ്രഖ്യാപിച്ചിരുന്നു. ഇതിലെ നാല് മാസത്തെ കുടിശ്ശികയാണ് വിതരണംചെയ്യാനുള്ളത്. കുടിശ്ശിക വിതരണം പൂര്‍ത്തിയായതോടെ അവസാന തിയതി ഇന്ന് അവസാനിക്കും. പോഡാര്‍ പ്ലാന്റേഷന്‍, ഹാരിസണ്‍സ് മലയാളം, ചെമ്പ്ര ഫാത്തിമാഫാം എന്നീ തോട്ടങ്ങളില്‍ കുടിശ്ശിക വിതരണം ഇന്ന് ഉണ്ടാവില്ലന്ന് അറിയിച്ചിട്ടുണ്ട്.
ഈ തോട്ടങ്ങളിലെ തൊഴിലാളികളാണ് പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്. പോഡാര്‍ പ്ലാന്റേഷനില്‍ സംയുക്ത സമര സമിതിയാണ് സമരം നടത്തുക. നാളെ നടക്കുന്ന സമര സമിതി യോഗത്തില്‍ സമരത്തിന്റെ രൂപം തീരുമാനിക്കുകയും ഹാരിസണ്‍സ് മലയാളം കമ്പനിയിലെ തൊഴിലാളികളും തിങ്കളാഴ്ചക്ക് ശേഷം സമരം പ്രഖ്യാപിച്ചേക്കും.
69 രൂപ വര്‍ധിപ്പിച്ച 301 രൂപയായാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നത്. ആറ് മാസത്തെ മുന്‍ കാല പ്രാബല്യമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. രണ്ട് മാസത്തെ കുടിശ്ശിക വിതരണം ചെയ്തു. ബാക്കി നാല് മാസത്തെ കുടിശ്ശിക ഇന്നാണ് നല്‍കേണ്ടത്. സമ്പത്തിക പ്രതിസന്ധി ചൂട്ടികാട്ടിയാണ് കുടിശ്ശിക വിതരണം വൈകുന്നത്.
സംസ്ഥാന വ്യാപകമായി നടന്ന സമരത്തെ തുടര്‍ന്നാണ് തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ അന്ന് സര്‍ക്കാരും മാനേജ്‌മെന്റുകളും തൊഴിലാളി സംഘടകളുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്ന കോര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണി, ചികിത്സാ സൗകര്യം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഇതുവരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല.
കൂടാതെ സമരത്തിന് ശേഷം പല എസ്റ്റേറ്റ് മാനേജ്‌മെന്റുകളും തൊഴില്‍ നിഷേധമടക്കമുള്ള തൊഴിലാളി വിരുദ്ധ നിലപാടുകാളാണ് സ്വീകരിച്ചു വരുന്നത്. ഇതിനെതിരേ തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല. തൊഴിലാളി സംഘടനകളുടെ ഈ നിലപാടിലും തൊഴിലാളികള്‍ അതൃപ്തരാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  20 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  25 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  5 hours ago